കാലിഫോർണിയ : ബുധനാഴ്ച വൈകുന്നേരം മധ്യ കാലിഫോർണിയയിൽ യുഎസ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം തകർന്നുവീണതായി നാവികസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി.(US navy F-35 jet crashes near Lemoore Air Station in California)
സൈറ്റിൽ നിന്ന് എടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടു. അപകടത്തിൽ നിന്ന് ടൺ കണക്കിന് പുക ഉയരുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. അപകടസ്ഥലത്ത് അധികൃതർ എത്തി.
ഫ്രെസ്‌നോയിൽ നിന്ന് ഏകദേശം 40 മൈൽ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന നേവൽ എയർ സ്റ്റേഷൻ ലെമൂറിന് സമീപം വൈകുന്നേരം 6:30 ഓടെയാണ് സംഭവം. അപകടത്തിന്റെ കാരണം നിലവിൽ അന്വേഷണത്തിലാണെന്നാണ് റിപ്പോർട്ട്.