
ഫ്ലോറിഡ: യുഎസ് സൈന്യത്തിന്റെ രഹസ്യ എക്സ്-37ബി ഡ്രോൺ വഹിച്ചു കൊണ്ടുള്ള സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചു(X-37B drone). വ്യാഴാഴ്ച രാത്രി 11:50 (വെള്ളിയാഴ്ച 0350 GMT) നാണ് കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നും വിക്ഷേപണം നടന്നത്.
വിക്ഷേപണത്തിന് പിന്നിൽ "വിശാലമായ പരീക്ഷണ ലക്ഷ്യങ്ങൾ" ഉൾപ്പെടുമെന്ന് യുഎസ് ബഹിരാകാശ സേന വ്യക്തമാക്കി. ഇതിൽ ലേസർ ആശയവിനിമയങ്ങളും ക്വാണ്ടം ഇനേർഷ്യൽ സെൻസർ ഉൾപ്പെടെയുള്ള അടുത്ത തലമുറ സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് നാസ പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.