US ഗവണ്മെൻ്റ് ഷട്ട്ഡൗൺ 21-ാം ദിവസത്തിലേക്ക്: ജന ജീവിതം സ്തംഭിച്ചു, ധനാനുമതി ബിൽ വീണ്ടും പരാജയം | US

സെനറ്റിൽ ഇന്ന് അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടു.
US government shutdown enters 21st day
Published on

വാഷിങ്ടൺ: അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ തുടരുന്നു. അടച്ചുപൂട്ടൽ ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. ഇതോടെ ജനജീവിതം പൊറുതിമുട്ടിയിരിക്കുകയാണ്. സെനറ്റിൽ ഇന്ന് അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടു. ഇത് തുടർച്ചയായി പതിനൊന്നാം തവണയാണ് ബിൽ പാസാകാതെ പോകുന്നത്. ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.(US government shutdown enters 21st day)

അതേസമയം, 20 മില്യൺ ജനങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് നികുതി ഇളവുകൾ അനിവാര്യമാണെന്ന് ഡെമോക്രാറ്റിക് പാർട്ടി പ്രതികരിച്ചു. എന്നാൽ, ഇത് ധനാനുമതി ബില്ലിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടിയും നിലപാടെടുത്തു.

സർക്കാർ ചെലവുകൾക്കായുള്ള ധനാനുമതി ബിൽ പാസാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകൾ സ്തംഭിച്ച അവസ്ഥയിലാണ്. സെനറ്റിൽ ബിൽ പരാജയപ്പെട്ടതോടെ അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം നിലച്ചു. സർക്കാർ സേവനങ്ങൾ നിലയ്ക്കുന്നത് സാധാരണക്കാരെയും ബാധിച്ചു.

പുതിയ സാമ്പത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബിൽ ഒക്ടോബർ ഒന്നിന് മുൻപ് യുഎസ് കോൺഗ്രസ് പാസാക്കുന്നതാണ് അമേരിക്കയിലെ രീതി. ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കും സെനറ്റിൽ സമവായത്തിൽ എത്താൻ സാധിക്കാത്തതാണ് രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങാൻ കാരണം.

Related Stories

No stories found.
Times Kerala
timeskerala.com