detention center

ട്രംപിന്റെ തടങ്കൽ കേന്ദ്രമായ 'അലിഗേറ്റർ അൽകാട്രാസ്' അടച്ചു പൂട്ടാൻ ഉത്തരവിട്ട് യുഎസ് കോടതി; തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് ഫ്ലോറിഡ സർക്കാർ | detention center

കോടതി ഉത്തരവ് പാലിച്ച് വ്യാഴാഴ്‌ച തന്നെ തടങ്കൽ കേന്ദം അടച്ചു പൂട്ടിയതായാണ് വിവരം.
Published on

ഫ്ലോറിഡ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തടങ്കൽ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവിട്ട് യു.എസ് കോടതി(detention center). ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് തണ്ണീർത്തടങ്ങളിലെ ഉപേക്ഷിക്കപ്പെട്ട എയർഫീൽഡിൽ 8 ദിവസം കൊണ്ട് കെട്ടി ഉയർത്തിയ തടങ്കൽ കേന്ദ്രം "അലിഗേറ്റർ അൽകാട്രാസ്" ആണ് അടച്ചു പൂട്ടാൻ ആവശ്യപ്പെട്ടത്.

ഇവിടേക്ക് കുടിയേറ്റക്കാരെ കൊണ്ടുവരുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി. കോടതി ഉത്തരവ് പാലിച്ച് വ്യാഴാഴ്‌ച തന്നെ തടങ്കൽ കേന്ദം അടച്ചു പൂട്ടിയതായാണ് വിവരം. അതേസമയം തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് ഫ്ലോറിഡ സർക്കാർ അറിയിച്ചു.

Times Kerala
timeskerala.com