വെനസ്വേല തീരത്ത് US ബി-1 ബോംബറുകൾ: ട്രംപിൻ്റെ ശ്രമം മഡുറോയെ പുറത്താക്കുകയോ ? | US

മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്ക് നേരെ ആക്രമണം നടത്താൻ തനിക്ക് നിയമപരമായ അധികാരം ഉണ്ടെന്ന് ട്രംപ് പറഞ്ഞു
വെനസ്വേല തീരത്ത് US ബി-1 ബോംബറുകൾ: ട്രംപിൻ്റെ ശ്രമം മഡുറോയെ പുറത്താക്കുകയോ ? | US
Published on

വാഷിങ്ടൻ: വെനസ്വേലയുടെ തീരത്ത് യുഎസ് വീണ്ടും ബി-1 ബോംബറുകൾ പറത്തി. പരിശീലനത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ചയും യുഎസ് ബോംബറുകൾ കരീബിയൻ കടലിലും വെനസ്വേലയുടെ തീരത്തും എത്തിയിരുന്നു. മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം വർധിച്ചതോടെ, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ് ശ്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി.(US B-1 bombers off the coast of Venezuela, what is it that Trump is planning ?)

മയക്കുമരുന്ന് ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകൾ മഡുറോ യുഎസിൽ നേരിടുന്നുണ്ട്. യുഎസിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി ആരോപിച്ച് വെനസ്വേല തീരത്തെ നിരവധി ബോട്ടുകൾ യുഎസ് സൈന്യം നേരത്തെ തകർത്തിരുന്നു.

സൈനിക സന്നാഹം

ടെക്സസിലെ വ്യോമത്താവളത്തിൽനിന്ന് കരീബിയൻ കടലിലൂടെ വെനസ്വേല തീരത്തേക്കാണ് ബി-1 ബോംബറുകൾ പറന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് വ്യോമസേനയിൽ ഏറ്റവും കൂടുതൽ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള വിമാനമാണ് ബി-1.

കഴിഞ്ഞയാഴ്ച ബി-52 ബോംബറുകളും വെനസ്വേലയുടെ തീരത്ത് പരിശീലന പറക്കൽ നടത്തിയിരുന്നു. എഫ് 35 ബി വിമാനങ്ങളും ഈ പരിശീലനത്തിൽ പങ്കെടുത്തു. നിലവിൽ 8 യുദ്ധക്കപ്പലുകളും, പി-8 പട്രോൾ വിമാനങ്ങളും, എംക്യു-9 ഡ്രോണുകളും, എഫ് 35 വിമാനങ്ങളും കരീബിയൻ കടലിൽ നിരീക്ഷണം നടത്തുന്നുണ്ട്.

ട്രംപിന്റെ പ്രതികരണം

മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്ക് നേരെ ആക്രമണം നടത്താൻ തനിക്ക് നിയമപരമായ അധികാരം ഉണ്ടെന്ന് പ്രസിഡന്റ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. സമാനമായ ആക്രമണങ്ങൾ കരയിലും നടത്തുമെന്ന സൂചനയും അദ്ദേഹം നൽകി.

Related Stories

No stories found.
Times Kerala
timeskerala.com