

ടോക്കിയോ: ചൈനയുടെയും റഷ്യയുടെയും സംയുക്ത സൈനികാഭ്യാസത്തിന് പിന്നാലെ, യുഎസ് ആണവ ശേഷിയുള്ള ബോംബറുകൾ ജപ്പാൻ (Japan) യുദ്ധവിമാനങ്ങൾക്കൊപ്പം ജാപ്പനീസ് കടലിന് മുകളിലൂടെ അഭ്യാസം നടത്തി. മേഖലയിൽ ശക്തി പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജപ്പാന്റെ ഈ നീക്കം. രണ്ട് യുഎസ് ബി-52 സ്ട്രാറ്റജിക് ബോംബറുകളും മൂന്ന് ജാപ്പനീസ് എഫ്-35 സ്റ്റെൽത്ത് ഫൈറ്ററുകളും മൂന്ന് എഫ്-15 ജെറ്റുകളും ചേർന്നാണ് ബുധനാഴ്ച പറന്നത്.
"ബലം പ്രയോഗിച്ച് നിലവിലെ അവസ്ഥ ഏകപക്ഷീയമായി മാറ്റാനുള്ള ഏതൊരു ശ്രമത്തെയും തടയാനുള്ള ശക്തമായ നിശ്ചയദാർഢ്യം" ഇരു രാജ്യങ്ങളും വീണ്ടും ഉറപ്പിച്ചതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച കിഴക്കൻ ചൈനാ കടലിലും പടിഞ്ഞാറൻ പസഫിക്കിലും ചൈനീസ്-റഷ്യൻ സ്ട്രാറ്റജിക് ബോംബറുകൾ സംയുക്തമായി പറന്നതിന് പിന്നാലെയാണ് യുഎസ്-ജപ്പാൻ ശക്തിപ്രകടനം.
ചൈനയും റഷ്യയും തമ്മിലുള്ള അഭ്യാസം ഇരു രാജ്യങ്ങളുടെയും വാർഷിക സഹകരണ പദ്ധതിയുടെ ഭാഗമാണെന്നും "മേഖലയിലെ സമാധാനവും സ്ഥിരതയും സംരക്ഷിക്കാനുള്ള" അവരുടെ ദൃഢനിശ്ചയം പ്രകടിപ്പിക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ജപ്പാൻ ഇതിനെക്കുറിച്ച് അനാവശ്യ ബഹളം ഉണ്ടാക്കേണ്ടതില്ലെന്നും ചൈന കൂട്ടിച്ചേർത്തു. തായ്‌വാൻ്റെ പ്രതിരോധ മന്ത്രാലയവും കഴിഞ്ഞ രണ്ട് ദിവസമായി ചൈനീസ് സൈനിക വിമാനങ്ങളുടെ സാന്നിധ്യം വർധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
The U.S. and Japan conducted a show of force over the Sea of Japan, flying two U.S. B-52 strategic bombers alongside Japanese F-35 and F-15 fighter jets. This action follows recent joint military drills by China and Russia in the region. Japan's Defense Ministry stated the flight reaffirmed their resolve to "prevent any unilateral attempt to change the status quo by force." y.