മഡൂറോയുടെ അറസ്റ്റ് ഇറാനെ ലക്ഷ്യമിട്ടോ? പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തി ട്രംപിന്റെ നീക്കങ്ങൾ | Middle East Crisis

Middle East Crisis
Updated on

വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കൻ സൈന്യം തട്ടിക്കൊണ്ടുപോയ നടപടി ഇറാനുമായുള്ള യുദ്ധത്തിനുള്ള മുന്നൊരുക്കമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ (Middle East Crisis). മഡൂറോയുടെ വീഴ്ച ഇറാനു നൽകുന്ന മുന്നറിയിപ്പാണെന്ന് ഇസ്രായേൽ രാഷ്ട്രീയ നേതാവ് യെർ ലാപിഡ് പ്രസ്താവിച്ചതോടെ മേഖലയിൽ ആശങ്ക ശക്തമായി. വെനസ്വേലയിൽ സംഭവിച്ച കാര്യങ്ങൾ ഇറാൻ ഭരണകൂടം സസൂക്ഷ്മം നിരീക്ഷിക്കണമെന്നാണ് ലാപിഡ് പറഞ്ഞത്.

ഇറാനിലെ ആണവ കേന്ദ്രങ്ങൾ തകർക്കുമെന്നും മിസൈൽ പദ്ധതികൾ പുനരാരംഭിച്ചാൽ ബോംബിടുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മഡൂറോയുടെ അറസ്റ്റിലൂടെ താൻ പറഞ്ഞാൽ അത് പ്രവർത്തിക്കുമെന്ന് ട്രംപ് തെളിയിച്ചിരിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. വെനസ്വേലയിലെ എണ്ണസമ്പത്ത് നിയന്ത്രിക്കാൻ കഴിഞ്ഞാൽ, ഇറാനുമായി യുദ്ധമുണ്ടായാലും ആഗോള വിപണിയിലെ എണ്ണ വില പിടിച്ചുനിർത്താമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ. അതേസമയം, "ശത്രുവിന് മുന്നിൽ കീഴടങ്ങില്ലെന്നും അവരെ മുട്ടുകുത്തിക്കുമെന്നും" ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തിരിച്ചടിച്ചു. വെനസ്വേലയിലെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാൻ കുറ്റപ്പെടുത്തി.

Summary

Analysts suggest that the US abduction of Nicolas Maduro has escalated the potential for a direct military conflict with Iran. Following the raid, Israeli leaders warned Tehran to watch the developments in Venezuela closely. Trump's move is seen as a strategy to secure Venezuelan oil to stabilize markets in case of a future war with Iran, while the Iranian leadership remains defiant, vowing not to surrender to US pressure.

Related Stories

No stories found.
Times Kerala
timeskerala.com