

ജനീവ: ഐക്യരാഷ്ട്രസഭയുടെ (UN) മാനുഷിക സഹായ പ്രവർത്തനങ്ങൾക്കായി 200 കോടി ഡോളർ (ഏകദേശം 2 ബില്യൺ) നൽകുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചു ( US Humanitarian Aid). 2025-ൽ ട്രംപ് ഭരണകൂടം വിദേശ രാജ്യങ്ങൾക്കുള്ള സഹായധനത്തിൽ വലിയ വെട്ടിക്കുറയ്ക്കൽ വരുത്തിയതിന് പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം വരുന്നത്.
പ്രതിരോധ മേഖലയ്ക്കായി കൂടുതൽ തുക ചെലവഴിക്കുന്നതിന്റെ ഭാഗമായി അമേരിക്കയും ജർമ്മനിയും ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ വിദേശ സഹായങ്ങൾ കുറച്ചിരുന്നു. ഇത് ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. 2022-ൽ 1,720 കോടി ഡോളർ സഹായം നൽകിയിരുന്ന സ്ഥാനത്ത് 2025-ൽ അമേരിക്ക നൽകിയ വിഹിതം വെറും 338 കോടി ഡോളറായി ചുരുങ്ങിയിരുന്നു.
ലോകമെമ്പാടുമുള്ള ദാരിദ്ര്യവും പട്ടിണിയും യുദ്ധക്കെടുതികളും നേരിടാൻ 2026-ൽ 2,300 കോടി ഡോളർ ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ വികസിത രാജ്യങ്ങളിൽ നിന്നുള്ള പിന്തുണ കുറഞ്ഞ സാഹചര്യത്തിൽ, ഏറ്റവും അത്യാവശ്യക്കാർക്ക് മാത്രം സഹായം നൽകുന്ന രീതിയിലേക്ക് പ്രവർത്തനങ്ങൾ ചുരുക്കേണ്ടി വരുമെന്ന് യുഎൻ വക്താക്കൾ അറിയിച്ചു. പുതുതായി പ്രഖ്യാപിച്ച 200 കോടി ഡോളർ എങ്ങനെയൊക്കെ വിനിയോഗിക്കുമെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത പുറത്തുവന്നിട്ടില്ല.
The United States has pledged $2 billion in humanitarian aid to the United Nations, following significant funding cuts by the Trump administration earlier in 2025. This commitment comes at a time when major donors, including Germany, have pivoted spending toward defense, leaving the UN facing a severe financial crunch. While global needs remain at record highs, the UN has been forced to slash its 2026 aid appeal to $23 billion, half of the previous year's target, due to dwindling international support.