ബാങ്കോക്ക് : തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെതോങ്താന്‍ ഷിനവത്രയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഭരണഘടന കോടതി പുറത്താക്കി. കംബോഡിയന്‍ നേതാവ് ഹുന്‍ സെന്നുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതിന് പിന്നാലെയാണ് നടപടി.ധാർമികത ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. ഭരണഘടന പ്രകാരം പ്രധാനമന്ത്രിക്ക് യോഗ്യതകളില്ലെന്നും കോടതി നിരീക്ഷിച്ചു.
തായ്‌ലൻഡ് -കംബോഡിയ അതിർത്തി സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ , കംബോഡിയൻ നേതാവിനെ, അങ്കിൾ’ എന്ന് അഭിസംബോധന ചെയ്തുള്ള സംഭാഷണത്തിൽ
ഷിനവത്രയെ സസ്പെൻഡ് ചെയ്തിരുന്നു. ഹുന്‍ സെന്നുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് പ്രധാന സഖ്യകക്ഷി പിന്തുണ പിന്‍വലിച്ചതോടെ പാര്‍ലമെന്റില്‍ ഷിനവത്രയുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി.
പെതോങ്താന്‍ ഷിനവത്രയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്ന് ആഴ്ചകള്‍ക്കകമാണ് തായ്‌ലന്‍ഡ് - കംബോഡിയ അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അഞ്ച് ദിവസം നീണ്ട സംഘര്‍ഷത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്യുകയും ചെയ്തു.പ്രധാനമന്ത്രി കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് പടിയിറക്കം.