
ഗസ്സ സിറ്റി: ഭക്ഷ്യ സഹായ വിതരണത്തിന് ഇസ്രായേൽ നിരോധനം ഏർപ്പെടുത്തിയതോടെ ഗസ്സയിൽ പതിനായിരങ്ങൾ പട്ടിണിയുടെ വക്കിലെന്ന് റിപ്പോർട്ട്. രണ്ടാഴ്ചകൂടി വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കൾ മാത്രമാണ് ബാക്കിയുള്ളതെന്ന് ഡബ്ല്യു.എഫ്.പി അറിയിച്ചു. മൂന്നാഴ്ചയിലേറെയായി ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളൊന്നും എത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഗസ്സയിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ വീണ്ടും നിർദേശം നൽകിയതിനു പിന്നാലെയാണ് യു.എൻ ഏജൻസിയായ വേൾഡ് ഫൂഡ് പ്രോഗ്രം മുന്നറിയിപ്പ് (ഡബ്ല്യു.എഫ്.പി) നൽകിയത്. അതിർത്തി അടച്ചത് കാരണമാണ് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരാൻ കഴിയാത്തത്.