Ultra-Processed Food

ആഗോള ആരോഗ്യത്തിന് വലിയ ഭീഷണി; അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ എല്ലാ പ്രധാന അവയവങ്ങൾക്കും ദോഷകരമെന്ന് പഠനം | Ultra-Processed Food

യുഎസ്, യുകെ പോലുള്ള രാജ്യങ്ങളിൽ ശരാശരി ഭക്ഷണത്തിൻ്റെ പകുതിയിലധികവും അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളാണ്
Published on

ലണ്ടൻ: അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ (Ultra-Processed Food) മനുഷ്യശരീരത്തിലെ എല്ലാ പ്രധാന അവയവ വ്യവസ്ഥകൾക്കും ഹാനികരമാണെന്നും ആഗോള ആരോഗ്യത്തിനും ക്ഷേമത്തിനും വലിയ ഭീഷണി ഉയർത്തുന്നുവെന്നും റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രീയ അവലോകന റിപ്പോർത്തിലാണ് ഈ ആരോഗ്യ വെല്ലുവിളിയെ കുറിച്ച് പറയുന്നത്,

പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിഷാദം എന്നിവയുൾപ്പെടെ പന്ത്രണ്ടോളം ആരോഗ്യപ്രശ്നങ്ങൾക്ക് അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കാരണമായേക്കാം. റെഡി മീൽസ്, പലതരം ധാന്യങ്ങൾ, പ്രോട്ടീൻ ബാറുകൾ, കോളകൾ, ഫാസ്റ്റ് ഫുഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. യുഎസ്, യുകെ പോലുള്ള രാജ്യങ്ങളിൽ ശരാശരി ഭക്ഷണത്തിൻ്റെ പകുതിയിലധികവും അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളാണ്. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് അനിയത്രിതമായി ഭക്ഷണം കഴിക്കൽ, ദോഷകരമായ രാസവസ്തുക്കളുമായും അഡിറ്റീവുകളുമായുമുള്ള ഉയർന്ന സമ്പർക്കം, പോഷകാഹാരക്കുറവ്, എന്നി അവസ്ഥകളിലേക്ക് വഴിവച്ചേക്കാം. ലാസെറ്റ് (Lancet) ജേണലിൽ പ്രസിദ്ധീകരിച്ച മൂന്ന് പ്രബന്ധങ്ങളിൽ അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ മനുഷ്യർക്ക് ജൈവികമായി ഉൾക്കൊള്ളാൻ കഴിയുന്നവയല്ലെന്ന് ശക്തമായി വ്യക്തമാക്കുന്നു.

കോർപ്പറേറ്റ് താൽപ്പര്യങ്ങളും പ്രതിരോധവും

ലാഭത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള കോർപ്പറേഷനുകളാണ് അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ വർദ്ധിച്ചു വരുന്ന ഉപഭോഗത്തിന് പിന്നിലെ പ്രധാന കാരണം. ഉപഭോഗം വർദ്ധിപ്പിക്കാനും ശാസ്ത്രീയ ചർച്ചകളെ വഴിതിരിച്ചുവിടാനും നിയന്ത്രണങ്ങൾ തടയാനും അവർ ആക്രമണാത്മക തന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നു. പോഷകാഹാര വിദഗ്ദ്ധർ ഭക്ഷണങ്ങളെ അവയുടെ പ്രോസസ്സിംഗ് നിലവാരം അനുസരിച്ച് തരംതിരിക്കുന്ന നോവ വർഗ്ഗീകരണ സമ്പ്രദായം (Nova classification system) അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ അപകടസാധ്യതകൾ തിരിച്ചറിയാൻ ഉപയോഗിക്കുന്നു. ഈ ഉൽപ്പന്നങ്ങൾ കൃത്രിമ രുചികൾ, എമൽസിഫയറുകൾ, നിറങ്ങൾ എന്നിവ ഉപയോഗിച്ച് വ്യാവസായികമായി നിർമ്മിച്ചവയാണ്. UPF-ൻ്റെ ഈ ഭീഷണിയെ നേരിടാൻ ഉടനടി നടപടിയെടുക്കണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു. പുകയില നിയന്ത്രണത്തിനായുള്ള പ്രസ്ഥാനം പതിറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടായിരുന്നതുപോലെ, UPF-നെതിരായ ആഗോള പൊതുജനാരോഗ്യ പ്രതികരണം ഇപ്പോഴും ശൈശവാവസ്ഥയിലാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

Summary

The world's largest scientific review, published in The Lancet, warns that Ultra-Processed Food (UPF) poses a "seismic threat" to global health, linking it to harm in every major human organ system. UPF consumption, including ready meals and sugary drinks, is rapidly displacing fresh food globally and is associated with over a dozen chronic conditions, such as obesity, heart disease, and depression.

Times Kerala
timeskerala.com