

പാരീസ്: റഷ്യയുടെ തുടർച്ചയായ ആക്രമണത്തെ ചെറുക്കുന്നതിന് ഉക്രേനിയൻ സൈന്യത്തിന്റെ ദീർഘകാല ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസുമായി കരാറുകളിൽ ഒപ്പ് വച്ച് ഉക്രേനിയൻ. വ്യോമപ്രതിരോധ ശേഷികൾ, യുദ്ധവിമാനങ്ങൾ, മിസൈലുകൾ എന്നിവയുടെ വിതരണത്തിനുള്ള കരാറുകളിലാണ് ഒപ്പുവച്ചത്. റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ സമീപ ആഴ്ചകളിൽ വർധിക്കുകയും തെക്കുകിഴക്കൻ സപ്പോരിഷ്യാ മേഖലയിൽ റഷ്യൻ സൈന്യം മുന്നേറ്റം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക കൂടിക്കാഴ്ച.
ഫ്രാൻസുമായി ഒരു ചരിത്രപരമായ വ്യോമയാന കരാർ ഒപ്പുവച്ചതായും ഇത് ഉക്രെയ്‌നിന്റെ വ്യോമ പ്രതിരോധ ശേഷികളെയും ഗണ്യമായി ശക്തിപ്പെടുത്തുമെന്നും സെലെൻസ്‌കി എക്‌സിൽ കുറിച്ചിരുന്നു. നേരത്തെ ആറ് മിറാഷ് യുദ്ധവിമാനങ്ങളും പിന്നീട് പുതിയ ബാച്ച് ആസ്റ്റർ 30 ഉപരിതല-വ്യോമ മിസൈലുകളും നൽകാൻ മാക്രോൺ വാഗ്ദാനം ചെയ്തിരുന്നു. ഈ സന്ദർശനത്തിൽ ഡാസോൾട്ട് നിർമ്മിത റഫാൽ മൾട്ടി-റോൾ യുദ്ധവിമാനങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ട 10 വർഷത്തെ തന്ത്രപരമായ വ്യോമയാന കരാർ ഉൾപ്പെട്ടേക്കാം.
ഇവ ഫ്രാൻസിന്റെ നിലവിലുള്ള സ്റ്റോക്കിൽ നിന്നോ ഉക്രെയ്‌നിന്റെ ദീർഘകാല യുദ്ധവിമാന ഏറ്റെടുക്കൽ പദ്ധതിയുടെ ഭാഗമായോ ആകാം (യുഎസ് എഫ്-16 വിമാനങ്ങളും സ്വീഡിഷ് ഗ്രിപ്പനും ഉൾപ്പെടെ 250 വിമാനങ്ങളാണ് ലക്ഷ്യം). നിലവിലെ SAMP/T പ്രതിരോധ സംവിധാനത്തിനായുള്ള അധിക സംവിധാനങ്ങൾ, മിസൈലുകൾ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ എന്നിവയ്‌ക്കുള്ള കരാറുകൾക്കും സാധ്യതയുണ്ട്.
ഫ്രഞ്ച് ആയുധ വ്യവസായത്തിന്റെ വൈദഗ്ദ്ധ്യം ഉപയോഗിച്ച് ഉക്രെയ്നെ പ്രതിരോധിക്കുകയും റഷ്യൻ ആക്രമണത്തെ ചെറുക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ സ്വന്തമാക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ചർച്ചകൾക്ക് മുന്നോടിയായി മാക്രോണിന്റെ ഓഫീസ് അറിയിച്ചിരുന്നു. വിവിധ നിർമ്മാതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സെലെൻസ്‌കി ധാരണാപത്രങ്ങളിലും കരാറുകളിലും ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയിലെ റഷ്യൻ ആക്രമണത്തെ തടയാൻ കഴിവുള്ള ശക്തമായ ഒരു സൈന്യത്തെ നിലനിർത്തുന്നതിന് ഉക്രെയ്‌നിന് മതിയായ ദീർഘകാല സൈനിക, സാമ്പത്തിക സഹായം ഉറപ്പാക്കുക എന്നതാണ് ഫ്രാൻസിൻ്റെ ഒരു പ്രധാന ലക്ഷ്യം.
Ukrainian President Volodymyr Zelenskiy visited France to finalize deals for advanced air-defense systems, warplanes, and missiles aimed at strengthening Ukraine's long-term military capabilities against the Russian invasion. Zelenskiy is expected to sign a "historic" 10-year strategic aviation agreement that may include the provision of Dassault-made Rafale combat jets, along with more SAMP/T air-defense systems and next-generation anti-drone technologies. This move is part of France's commitment to enabling Ukraine to acquire the necessary systems to deter future Russian aggression.