

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണ ശ്രമത്തിന്റെ തെളിവുകൾ റഷ്യ അമേരിക്കയ്ക്ക് കൈമാറി (Ukrainian drone attack). റഷ്യൻ മിലിട്ടറി ചീഫ് അഡ്മിറൽ ഇഗോർ കോസ്റ്റ്യുക്കോവ് ആണ് യുഎസ് മിലിട്ടറി അറ്റാഷെയ്ക്ക് ഡ്രോൺ അവശിഷ്ടങ്ങളും അതിലെ ഡാറ്റാ വിവരങ്ങളും കൈമാറിയത്. വടക്കൻ റഷ്യയിലെ നോവ്ഗൊറോഡ് മേഖലയിലുള്ള പുടിന്റെ വസതി ലക്ഷ്യമാക്കി 91 ലോങ്ങ് റേഞ്ച് ഡ്രോണുകൾ എത്തിയെന്നാണ് റഷ്യയുടെ വാദം.
പിടിച്ചെടുത്ത ഡ്രോണുകളിലെ നാവിഗേഷൻ കൺട്രോളർ പരിശോധിച്ചതിൽ നിന്ന് ആക്രമണത്തിന്റെ ലക്ഷ്യം പുടിന്റെ വസതിയായിരുന്നുവെന്ന് വ്യക്തമായതായി റഷ്യ അവകാശപ്പെട്ടു. ഈ തെളിവുകൾ പുറത്തുവരുന്നതോടെ വിഷയത്തിലെ ദുരൂഹതകൾ മാറുമെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ, ഇത്തരമൊരു ആക്രമണ ശ്രമം നടന്നിട്ടില്ലെന്നും റഷ്യ വ്യാജപ്രചാരണം നടത്തുകയാണെന്നുമാണ് യുക്രെയ്ന്റെ നിലപാട്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വിഷയത്തിൽ ആദ്യം റഷ്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെങ്കിലും പിന്നീട് ഇതിൽ സംശയം പ്രകടിപ്പിച്ചു. യുക്രെയ്നും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ റഷ്യ നടത്തുന്ന ശ്രമമാണിതെന്ന് കീവ് ആരോപിക്കുന്നു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളെ ഈ സംഭവം എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.
Russia has handed over what it claims to be evidence of a Ukrainian drone attack targeting President Vladimir Putin’s residence in the Novgorod region to a U.S. military attache. Admiral Igor Kostyukov stated that decrypted data from the drone's navigation controller confirms the presidential residence as the intended target. While Ukraine denies the allegations and labels it a disinformation campaign, the incident has complicated ongoing peace negotiations mediated by the United States.