കീവ് : റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ സംഘം യുഎസിലേക്ക്. ചർച്ചകൾക്കായി യുക്രെയ്ൻ സംഘം ശനിയാഴ്ച യുഎസിലേക്ക് പുറപ്പെട്ടതായി പ്രസിഡന്റ് വൊളോഡമിർ സെലെൻസ്‌കി അറിയിച്ചു.യുക്രെയിന്റെ ദേശീയ സുരക്ഷ കൗൺസിലിന്റെ സെക്രട്ടറി റസ്റ്റം ഉമെറോവാണ് പ്രതിനിധി സംഘത്തിന്റെ തലവനെന്നും സെലെൻസ്കി എക്സിൽ കുറിച്ചു.
യുഎസ്, യുക്രെയ്ൻ, റഷ്യ എന്നീ രാജ്യങ്ങളുടെ ഉദ്യോഗസ്ഥർ അബുദാബിയിലും യുഎസ്, യുക്രെയ്ൻ ഉദ്യോഗസ്ഥർ ജനീവയിലും അടുത്തിടെ ചർച്ച നടത്തിയിരുന്നു. ഇതിനിടെ ഡോണൾഡ് ട്രംപുമായി സെലെൻസ്കി കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.