

മോസ്കോ: യുക്രെയ്ൻ ഡ്രോണുകൾ മോസ്കോയിലെ (Moscow) പ്രധാന താപ, വൈദ്യുത നിലയത്തിൽ ആക്രമണം നടത്തിയതായി മോസ്കോ റീജിയൺ ഗവർണർ അറിയിച്ചു. ആക്രമണം കാരണം തീപിടിത്തമുണ്ടാവുകയും ബാക്കപ്പ് വൈദ്യുതി സംവിധാനം ഏർപ്പെടുത്തേണ്ടിവരികയും താപനില പൂജ്യം ഡിഗ്രിക്ക് അടുത്ത് നിൽക്കുന്ന സാഹചര്യത്തിൽ മൊബൈൽ തപീകരണ യൂണിറ്റുകൾ വിന്യസിക്കുകയും ചെയ്തു. ക്രെംലിനിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ കിഴക്കുള്ള ഷതൂറ പവർ സ്റ്റേഷനിലാണ് യുക്രെയ്ൻ ഡ്രോണുകൾ ഞായറാഴ്ച ആക്രമണം നടത്തിയത്.
ചില ഡ്രോണുകൾ വ്യോമ പ്രതിരോധ സേന നശിപ്പിച്ചെങ്കിലും, നിരവധി ഡ്രോണുകൾ സ്റ്റേഷൻ്റെ പരിസരത്ത് പതിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് മോസ്കോ റീജിയൺ ഗവർണർ ആന്ദ്രേ വോറോബിയോവ് പറഞ്ഞു. പവർ സ്റ്റേഷനിലെ ഏകദേശം 65 ചതുരശ്ര മീറ്റർ വലിപ്പമുള്ള മൂന്ന് ട്രാൻസ്ഫോർമറുകൾക്ക് തീപിടിച്ചതായി എമർജൻസി മന്ത്രാലയത്തെ ഉദ്ധരിച്ച് കോമേർസന്റ് പത്രം റിപ്പോർട്ട് ചെയ്തു. ഈ ആക്രമണത്തെ തുടർന്ന് പ്രദേശത്തെ ചൂട് നിലച്ചതിനെക്കുറിച്ച് ഒരു പ്രദേശവാസി പരാതിപ്പെട്ടു.
Ukraine struck the Shatura Power Station, a major heat and power station in the Moscow region, with drones on Sunday, according to Moscow region Governor Andrei Vorobyov. The attack, which hit the facility located about 120 km east of the Kremlin, triggered a fire, though it was later localized.