"യുക്രെയിൻ നാറ്റോ അംഗത്വം മറക്കണം"- ട്രംപ് | NATO Membership

യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഇന്ന് യു.എസിലെ വൈറ്റ് ഹൗസിൽ എത്താനിരിക്കെയാണ് ട്രംപ് അഭിപ്രായപ്രകടനം നടത്തിയത്.
NATO
Updated on

വാഷിംഗ്ടൺ: നാറ്റോ സൈനിക സഖ്യത്തിൽ ചേരാനുള്ള ആഗ്രഹം യുക്രെയിൻ മറക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു(NATO Membership). ധാതു കരാറിൽ ഒപ്പിടാൻ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഇന്ന് യു.എസിലെ വൈറ്റ് ഹൗസിൽ എത്താനിരിക്കെയാണ് ട്രംപ് അഭിപ്രായപ്രകടനം നടത്തിയത്.

മാത്രമല്ല; യുക്രെയിന്റെ നാറ്റോ മോഹമാണ് റഷ്യയുമായുള്ള യുദ്ധത്തിന് കാരണമായതെന്നും ട്രംപ് കൂട്ടിച്ചേർത്തു. റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി യു.എസ് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com