World
"നാറ്റോ സൈനിക സഖ്യത്തില്‍ അംഗത്വം നേടാനുള്ള താല്‍പര്യം യുക്രെയ്ന്‍ മറക്കണം" - ട്രംപ് | NATO Military Alliance
യുക്രെയ്ന്‍ നാറ്റോ അംഗത്വത്തിനു ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വാഷിഗ്ടൺ: നാറ്റോ സൈനിക സഖ്യത്തില്‍ അംഗത്വം നേടാനുള്ള താല്‍പര്യം യുക്രെയ്ന്‍ മറക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു(NATO Military Alliance).
വെടിനിർത്തൽ കരാർ നടപ്പിലാക്കിയതിന് പ്രത്യുപകാരമായി യുക്രെയിനിലെ ധാതു സമ്പത്ത് വിട്ടുനല്കണമെന്ന് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സമ്മർദ്ദത്തിന് വഴങ്ങി സെലെന്‍സ്‌കി ധാതു കരാർ ഒപ്പിടാൻ തയ്യാറായി. ഇത് സംബന്ധിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി നാളെ യു.എസ് സന്ദര്‍ശിക്കാനിരിക്കെയാണ് ഡോണള്‍ഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. യുക്രെയ്ന്‍ നാറ്റോ അംഗത്വത്തിനു ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും ട്രംപ് കൂട്ടിച്ചേർത്തു.