

വാഷിംഗ്ടൺ ഡി.സി: ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി (Ukraine Peace Plan). ഫ്ലോറിഡയിലെ ട്രംപിന്റെ മാർ-എ-ലാഗോ ക്ലബ്ബിൽ വെച്ചായിരുന്നു ഈ സുപ്രധാന ചർച്ച. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി താൻ ചർച്ച ചെയ്ത 20 പോയിന്റ് സമാധാന നിർദ്ദേശത്തെക്കുറിച്ച് ട്രംപ് സെലൻസ്‌കിയോട് വിശദീകരിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത 50 വർഷത്തേക്ക് ഉക്രെയ്നിന് ദീർഘകാല സുരക്ഷാ ഗ്യാരന്റി വേണമെന്ന് സെലൻസ്‌കി ആവശ്യപ്പെട്ടു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഒരുമിച്ച് അംഗീകരിക്കുന്ന ഔദ്യോഗിക രേഖകളുണ്ടെങ്കിൽ മാത്രമേ റഷ്യയുമായി ചർച്ചയ്ക്ക് തയ്യാറാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാന കരാർ ഒപ്പിടുന്ന മുറയ്ക്ക് തന്നെ ഈ സുരക്ഷാ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്നും സെലൻസ്‌കി ട്രംപിനോട് പറഞ്ഞു.
പുട്ടിനുമായി താൻ രണ്ട് മണിക്കൂറിലധികം ഫോണിൽ സംസാരിച്ചതായും യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ ആഗ്രഹിക്കുന്നുവെന്നും ചർച്ചയ്ക്ക് ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. സമാധാന കരാറിന് മുന്നോടിയായി ഉക്രെയ്നിൽ ഒരു ഹിതപരിശോധന നടത്തണമെന്നും ഇതിനായി 60 ദിവസത്തെ വെടിനിർത്തൽ ആവശ്യമാണെന്നും സെലൻസ്‌കി നിർദ്ദേശിച്ചു. ഉക്രെയ്ൻ, റഷ്യ, അമേരിക്ക, യൂറോപ്പ് എന്നീ നാല് കക്ഷികളും സമാധാന കരാറിൽ ഒപ്പിടണമെന്നാണ് ഉക്രെയ്നിന്റെ നിലപാട്.
Ukrainian President Volodymyr Zelenskyy met with US President Donald Trump at Mar-a-Lago to discuss a 20-point peace proposal aimed at ending the four-year-long conflict with Russia. During the talks, Zelenskyy demanded 50-year long-term security guarantees and proposed a national referendum on any peace deal, which would require at least a 60-day ceasefire. President Trump expressed optimism following a lengthy call with Vladimir Putin, stating that the Russian leader is strongly inclined toward reaching a settlement.