

വാഷിംഗ്ടൺ ഡി.സി: ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനി അടുത്തിടെ വൈറ്റ്‌ഹൗസ് സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട ഏറ്റവും വിചിത്രമായ വസ്തുതകൾ വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുമ്പോൾ, മുന്നിലെ കോഫി ടേബിളിൽ 'യു.എഫ്.സി അറ്റ് ദ വൈറ്റ്‌ഹൗസ്' (UFC at the White House) എന്ന പേരിലുള്ള ഒരു പുസ്തകം കണ്ടതായാണ് മംദാനി പറഞ്ഞു. വൈറ്റ്‌ഹൗസിലെ സൗത്ത് ലോണിൽ 2026 ജൂണിൽ ഒരു മിക്സഡ് മാർഷ്യൽ ആർട്‌സ് (MMA) പരിപാടി നടത്താൻ തയ്യാറെടുക്കുന്നുണ്ടെന്ന വിവരം തനിക്ക് അതുവരെ അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പുസ്തകത്തിൽ ചിത്രീകരണങ്ങൾ ഉണ്ടായിരുന്നത്, വൈറ്റ്‌ഹൗസ് മൈതാനത്ത് യു.എഫ്.സി.യുടെ ഒക്ടഗൺ ശൈലിയിലുള്ള വേദി എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചാണ്. രാജ്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ട്രംപിന്റെ 80-ാം ജന്മദിനം കൂടിയായ 2026 ജൂൺ 14-നാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ട്രംപുമായുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നെങ്കിലും, പ്രസിഡന്റിനെ താൻ ഇപ്പോഴും 'ഫാസിസ്റ്റ്', 'ഏകാധിപതി' ആയി കണക്കാക്കുന്നുവെന്ന മുൻ നിലപാടിൽ മംദാനി ഉറച്ചുനിന്നു. "ഞാൻ മുമ്പ് പറഞ്ഞതെല്ലാം ഇപ്പോഴും വിശ്വസിക്കുന്നു," എന്ന് അദ്ദേഹം എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പ്രത്യയശാസ്ത്രപരമായി എതിർ ചേരിയിലുള്ള ഈ രണ്ട് നേതാക്കൾ മാധ്യമങ്ങളുടെ മുന്നിൽ ഒരുമിച്ചെത്തിയപ്പോൾ ഉണ്ടായ സംഭാഷണമാണ് ഈ സംഭവങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. മംദാനിയോട് ഇപ്പോഴും ട്രംപിനെ 'ഫാസിസ്റ്റ്' ആയി കാണുന്നുണ്ടോ എന്ന് ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ, മറുപടി പൂർത്തിയാക്കാൻ കാത്തുനിൽക്കാതെ ട്രംപ് ഇടപെട്ട് "അത് സാരമില്ല. നിങ്ങൾക്ക് അങ്ങനെ പറയാം. വിശദീകരിക്കുന്നതിനേക്കാൾ എളുപ്പം അതാണ്. എനിക്കൊരു പ്രശ്നമില്ല," എന്ന് ചിരിയോടെ പ്രതികരിച്ചു. മംദാനിയുടെ തുറന്നുപറച്ചിലും ട്രംപിന്റെ അപ്രതീക്ഷിത പ്രതികരണവും ഇവരുടെ ബന്ധത്തിലെ അസാധാരണമായ വൈരുധ്യത്തെ പൊതുശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
New York City Mayor-elect Zohran Mamdani revealed the "weirdest thing" he saw while waiting for his recent meeting with President Donald Trump at the White House was a coffee-table book titled 'UFC at the White House.' The book detailed mock-ups for a planned mixed martial arts event scheduled for the South Lawn in June 2026, coinciding with Trump’s 80th birthday.