

റിയാദ്: സൗദി അറേബ്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണതിനെത്തുടർന്ന് യമനിൽ അവശേഷിക്കുന്ന തങ്ങളുടെ സൈനികരെയും പിൻവലിക്കാൻ യുഎഇ തീരുമാനിച്ചു (Yemen Crisis). യുഎഇ സൈന്യം 24 മണിക്കൂറിനുള്ളിൽ യമൻ വിടണമെന്ന സൗദി അറേബ്യയുടെ പിന്തുണയോടെയുള്ള അന്ത്യശാസനത്തിന് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം.
ദക്ഷിണ യമനിലെ മുകല്ല തുറമുഖത്ത് സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം നടത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. യുഎഇയുമായി ബന്ധമുള്ള ആയുധശേഖരം തകർക്കാനാണ് ആക്രമണം നടത്തിയതെന്ന് റിയാദ് അവകാശപ്പെട്ടപ്പോൾ, അത് സൈനികർക്കുള്ള അത്യാവശ്യ സാമഗ്രികളായിരുന്നുവെന്ന് യുഎഇ പ്രതികരിച്ചു. സൗദി പിന്തുണയുള്ള യമൻ ഭരണകൂടവും യുഎഇ പിന്തുണയുള്ള വിഘടനവാദികളും തമ്മിലുള്ള പോരാട്ടം ഗൾഫിലെ ഈ രണ്ട് വൻശക്തികൾക്കിടയിൽ വലിയ അകൽച്ചയുണ്ടാക്കിയിട്ടുണ്ട്.
നിലവിൽ യമനിലുള്ള തങ്ങളുടെ ഭീകരവിരുദ്ധ സേനയുടെ ദൗത്യം സ്വമേധയാ അവസാനിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സുരക്ഷാ തൂണുകളായിരുന്ന സൗദിയും യുഎഇയും തമ്മിൽ എണ്ണ ഉൽപ്പാദനം മുതൽ ഭൗമരാഷ്ട്രീയ സ്വാധീനം വരെ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ പുതിയ സംഭവവികാസം ഗൾഫ് ഓഹരി വിപണികളിലും ഇടിവുണ്ടാക്കിയിട്ടുണ്ട്.
The United Arab Emirates (UAE) has announced the complete withdrawal of its remaining counter-terrorism units from Yemen following a sharp escalation in tensions with Saudi Arabia. This move comes after Saudi-backed forces launched an airstrike on a shipment in Mukalla port, allegedly containing UAE-linked weapons. The rift marks a significant divergence between the two Gulf powers, who were once key allies in the fight against Yemen's Houthi rebels but now support opposing sides in the country's internal power struggle.