
ദുബൈ: റമദാൻ മാസപ്പിറവി നിരീക്ഷിക്കുന്നതിന് ഡ്രോണുകൾ ഉപയോഗിക്കുമെന്ന് വ്യക്തമാക്കി യു.എ.ഇ. ലോകത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനം മാസപ്പിറവി നിരീക്ഷണത്തിന് ഉപയോഗിക്കുന്നത്. യു.എ.ഇ ഫത്വ കൗൺസിലാണ് ഡ്രോണുകൾ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് വെളിപ്പെടുത്തിയത്. ഡ്രോണുകൾ നിർമ്മിത ബുദ്ധി സാങ്കതികവിദ്യ ഉലപ്പടെയുള്ള സംവിധാനങ്ങൾ ഉൾപ്പെടുന്നതാണ്.