ഹോങ്കോങ് : ഹോങ്കോങ്ങിൽ വിഫ എന്ന ചുഴലിക്കാറ്റ് നാശം വിതച്ചു. ഞായറാഴ്ച മണിക്കൂറിൽ 99 മൈലിൽ കൂടുതൽ വേഗതയിൽ കാറ്റ് വീശി. മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളും വൈറലാണ്.(Typhoon Wipha hits Hong Kong)
മണിക്കൂറിൽ 167 കിലോമീറ്ററിൽ (103 മൈൽ) കൂടുതൽ വേഗതയിൽ വീശിയടിച്ച ടൈഫൂൺ വിഫ, പ്രദേശത്തുടനീളം കനത്ത മഴയും ശക്തമായ കാറ്റും വിതച്ചതിനാൽ 200 ലധികം വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നിരുന്നു. ഞായറാഴ്ചയാണ് ഹോങ്കോങ്ങിൽ ഏറ്റവും ഉയർന്ന കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയത്.
നഗരത്തിലെ കാലാവസ്ഥാ നിരീക്ഷണാലയം രാവിലെ 9:20 ന് (0120 GMT) കൊടുങ്കാറ്റ് സിഗ്നൽ നമ്പർ 10 ലേക്ക് ഉയർത്തി, സിഗ്നൽ "കുറച്ചുനേരം" ആ നിലയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു.