ബെയ്ജിംഗ്: ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച് രഗസ ചുഴലിക്കാറ്റ്. തായ്വാനിൽ ചുഴലിക്കാറ്റിന്റെ കെടുതിയിൽ 17 പേർ മരിച്ചു. മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.
പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് 20 ലക്ഷത്തോളം ആളുകളെയാണ് ഭരണകൂടം സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചത്. ചൈനയിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ഗ്വാങ്ഡോങ്ങിലെ ഹെയ്ലിങ് ദ്വീപിലാണ് രഗസ ചുഴലിക്കാറ്റ് കരതൊട്ടത്. പ്രദേശിക സമയം വൈകിട്ട് അഞ്ചുമണിക്കാണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചത്. കാറ്റഗറി 5-ല്‍ വരുന്ന രഗസ, ഈ വര്‍ഷം ലോകത്ത് ഉണ്ടായതില്‍ വച്ച് ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റിലൊന്നാണ്.
ഹോങ്കോങ്ങിലും തായ്‌വാനിലും തെക്കൻ ചൈനീസ് തീരത്തും ജനജീവിതം സ്തംഭിച്ചു. ഗതാഗത- ആശയവിനിമയ സംവിധാനങ്ങളെല്ലാം താറുമാറായിട്ടുണ്ട്. ശക്തമായ കാറ്റിൽ കെട്ടിടങ്ങളും വീടുകളും തകർന്നു. തായ്‌വാനിലെ കിഴക്കൻ ഹുവാലിയൻ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.