കൽമാഗിക്ക് പിന്നാലെ ഫൺ-വോംഗ് ചുഴലിക്കാറ്റ്: ഫിലിപ്പീൻസ് തീരത്തേക്ക് അതിവേഗം നീങ്ങുന്നു, അതിതീവ്ര കൊടുങ്കാറ്റായി ശക്തിപ്രാപിക്കും; സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു | Typhoon Fung-wong

കൽമാഗി ചുഴലിക്കാറ്റിൽ മാത്രം ഫിലിപ്പീൻസിൽ 204 പേരും വിയറ്റ്നാമിൽ അഞ്ചുപേരും മരിക്കുകയും ലക്ഷക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു.
Typhoon Fung-wong
Published on

മനില: ഫിലിപ്പീൻസിന്റെ കിഴക്കൻ തീരത്തേക്ക് അതിവേഗം നീങ്ങുന്ന ഫങ്-വോങ് ചുഴലിക്കാറ്റ്, അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് രാജ്യത്തെ കാലാവസ്ഥാ ബ്യൂറോ മുന്നറിയിപ്പ് നൽകി. അഞ്ച് മീറ്റർ (16 അടി) വരെ ഉയരത്തിൽ വരെ കൊടുങ്കാറ്റ് വീശാനും, ഇത് തീവ്രനഷനഷ്ട്ടങ്ങൾക്ക് കാരണമാകാം എന്നും കരുതുന്നു.(Typhoon Fung-wong)

നിലവിൽ മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ വീശുന്ന ഫങ്-വോങ്, ഞായറാഴ്ച രാത്രി കാരത്തോടുന്നതിനു മുൻപ് മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ വീശുമെന്ന് കണക്കാക്കുന്നു. 1,500 കിലോമീറ്റർ വിസ്തൃതിയുള്ള ഈ ചുഴലിക്കാറ്റിന്റെ സ്വാധീനം രജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ബിക്കോൾ മേഖല, സമർ എന്നിവയുൾപ്പെടെയുള്ള ഫിലിപ്പീൻസിന്റെ കിഴക്കൻ പ്രവിശ്യകളിൽ 200 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വ്യാപകമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായേക്കാം.

തീരദേശ, താഴ്ന്ന പ്രദേശങ്ങളിലുള്ള ആളുകൾ ഉടൻ തന്നെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാനും എല്ലാ സമുദ്ര പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഫൺ-വോംഗ് ചുഴലിക്കാറ്റിനെ തുടർന്ന് ഫിലിപ്പീൻസിലെ വിവിധ മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ, വിമാന കമ്പനികൾ ചില വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

ദിവസങ്ങൾക്കു മുമ്പ് വീശിയടിച്ച കൽമാഗി ചുഴലിക്കാറ്റ് വൻ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. കൽമാഗി ചുഴലിക്കാറ്റിൽ മാത്രം ഫിലിപ്പീൻസിൽ 204 പേരും വിയറ്റ്നാമിൽ അഞ്ചുപേരും മരിക്കുകയും ലക്ഷക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. ശാന്തസമുദ്രത്തിലെ ചുഴലിക്കാറ്റ് മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഫിലിപ്പീൻസും വിയറ്റ്നാമും പോലുള്ള രാജ്യങ്ങൾ സ്ഥിരമായി കൊടുങ്കാറ്റുകൾക്ക് ഇരയാകാറുണ്ട്. ആഗോള താപനില വർധിക്കുന്നതിനനുസരിച്ച് കൽമാഗി പോലുള്ള കൊടുങ്കാറ്റുകൾ കൂടുതൽ ശക്തിപ്പെടുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Summary: Typhoon Fung-wong (locally Uwan) is rapidly approaching the Philippines' eastern coast, where it is forecast to intensify into a super typhoon before making landfall on Sunday night.

Related Stories

No stories found.
Times Kerala
timeskerala.com