
അലബാമ: അമേരിക്കയിലെ അലബാമയിൽ ഹോട്ടൽ മുറിയിലെ ജനൽ കമ്പിയിൽ കുടുങ്ങി രണ്ട് വയസ്സുള്ള കുഞ്ഞ് മരിച്ചു(hotel). കുടുംബത്തോടൊപ്പം അവധിക്കാല വാരാന്ത്യം ആഘോഷിക്കാനെത്തിയ 'കിയെരെ ഡിആൻഡ്രെ ജേഡൻ ഡാനിയേൽസ് ജൂനിയർ' എന്ന കുഞ്ഞിനാണ് ദാരുണാന്ത്യമുണ്ടായത്.
ഹോട്ടൽ മുറിക്കുള്ളിലെ ജനൽ ബ്ലൈൻഡ് കോഡിൽ കുടുങ്ങിയ നിലയിൽ കുഞ്ഞിനെ കണ്ടതിനെ തുടർന്ന് ബർമിംഗ്ഹാം പോലീസിനെയും ബർമിംഗ്ഹാം അഗ്നിശമന സേനാംഗങ്ങളേയും വിവരമറിയ്ക്കുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശ്വാസം കുറവായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടി ജീവൻ വെടിഞ്ഞതായി അധികൃതർ സ്ഥിരീകരിച്ചു.