ഷാർജയിൽ കനത്ത മഴ; വൈദ്യുതാഘാതമേറ്റ് രണ്ട് മരണം | Sharjah

കത്ത മഴയ്ക്കും ഇടിമിന്നലിനും പിന്നാലെയാണ് അപകടമുണ്ടായത്
  death
Updated on

ഷാർജ: യുഎഇയിൽ തുടരുന്ന കനത്ത മഴയ്ക്കിടെ ഷാർജയിൽ (Sharjah) വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു. ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കനത്ത മഴയ്ക്കും ഇടിമിന്നലിനും പിന്നാലെയാണ് അപകടമുണ്ടായത്. പ്രദേശത്ത് വൈദ്യുതി തടസ്സവും അനുഭവപ്പെട്ടിരുന്നു. സംഭവത്തിൽ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഫോറൻസിക് ലാബിലേക്ക് മാറ്റി.

മോശം കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വൈദ്യുത ഉപകരണങ്ങൾക്കും ലൈനുകൾക്കും സമീപം നിൽക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. നിലവിൽ അപകടം നടന്ന പ്രദേശത്തെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് വ്യവസായ മേഖലയിലുള്ളവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മഴ നനയാതിരിക്കാൻ കെട്ടിടത്തിൽ കയറിയ മലയാളി കാറ്റിൽ കല്ല് വീണ് മരിച്ച സംഭവവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

Summary

Two people were killed by electrocution in Sharjah's Industrial Area during heavy rain and thunderstorms on Friday. Sharjah Police have launched an investigation into the incident and moved the bodies to a forensic lab for autopsy. Authorities have urged residents and workers in industrial zones to exercise extreme caution near electrical installations during bad weather and to report any unsafe power lines immediately.

Related Stories

No stories found.
Times Kerala
timeskerala.com