ചൈനയിൽ പ്രമുഖ ഗേ ഡേറ്റിംഗ് ആപ്പുകൾക്ക് വിലക്ക്; ആപ്പിൾ, ആൻഡ്രോയിഡ് സ്റ്റോറുകളിൽ നിന്ന് ആപ്പുകൾ നീക്കി, LGBT അവകാശങ്ങൾ കൂടുതൽ അടിച്ചമർത്തപ്പെടുമെന്ന് ഭീതി | China

China
Published on

ബീജിംഗ്: രണ്ട് ഗേ ഡേറ്റിംഗ് അപ്പുകൾക്ക് വിലക്കുമായി ചൈന. ഏറ്റവും ജനപ്രിയമായ രണ്ട് ഗേ ഡേറ്റിംഗ് ആപ്പുകളായ ബ്ലൂഡ്, ഫിങ്ക എന്നിവ രാജ്യത്തെ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കിയിരിക്കുകയാണ്. ഈ നീക്കം LGBT സമൂഹത്തിന്മേലുള്ള രാജ്യത്തിന്റെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന ആശങ്കകൾ വർദ്ധിപ്പിച്ചു. ചൈനീസ് സൈബർസ്‌പേസ് അഡ്മിനിസ്‌ട്രേഷൻ പുറത്തുവിട്ട ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആപ്പിളിൻ്റെ ആപ്പ് സ്റ്റോറിൽ നിന്നും മറ്റ് ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഗേ ഡേറ്റിംഗ് ആപ്പുകൾ നീക്കം ചെയ്തത്. ചൈനയുടെ ഈ നീക്കം ആപ്പിൾ അധികൃതർ സ്ഥിതികരിച്ചിട്ടുണ്ട്.

2012-ൽ സ്ഥാപിതമായ ബ്ലൂഡ്, 40 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ചൈനയിലെ ഏറ്റവും വലിയ ഗേ ഡേറ്റിംഗ് ആപ്പാണ്. ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്തവർക്ക് ഇപ്പോഴും ഇവ ഉപയോഗിക്കാൻ കഴിയുന്നുണ്ടെങ്കിലും, പുതിയ ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറുകളിൽ നിന്ന് ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. ചൈനയിൽ സ്വവർഗ്ഗരതി നിയമപരമാണെങ്കിലും സമീപ വർഷങ്ങളിലായി LGBT വ്യക്തിത്വം തുറന്നു പ്രകടിപ്പിക്കുന്നതിലുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. രാജ്യത്തിലെ ഏറ്റവും വലിയ LGBT പരിപാടിയായ ഷാങ്ഹായ് പ്രൈഡ് നിർത്തിവെക്കുകയും, LGBT സിവിൽ സൊസൈറ്റി സംഘടനകൾ അടച്ചുപൂട്ടാൻ നിർബന്ധിതരാവുകയും ചെയ്തിരുന്നു. ഈ നീക്കങ്ങൾക്ക് പിന്നാലെയാണ് ആപ്പുകൾ നീക്കം ചെയ്തിരിക്കുന്നത്. ബ്ലൂഡ് പോലുള്ള ആപ്പുകൾ നീക്കം ചെയ്തതിൽ LGBTകമ്മ്യൂണിറ്റി സംഘടനകളുടെ സ്ഥാപകർ ഞെട്ടൽ പ്രകടിപ്പിച്ചു.

Summary

Two of China's most popular gay dating apps, Blued (the country's largest, with over 40 million users) and Finka, were removed from Apple and various Android app stores following an order from the Cyberspace Administration of China (CAC).

Related Stories

No stories found.
Times Kerala
timeskerala.com