പോളണ്ടിൽ കൽക്കരി ഖനിയിൽ മിഥെയ്ൻ സ്ഫോടനം; രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു | Poland

പോളണ്ടിലെ ഖനികളിൽ ഈ വർഷം നടക്കുന്ന പതിനഞ്ചാമത്തെ മരണമാണിതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു
Poland
Updated on

വാർസോ: തെക്കൻ പോളണ്ടിലെ (Poland) പ്നിയോവെക് കൽക്കരി ഖനിയിലുണ്ടായ മിഥെയ്ൻ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഖനി ഉടമകളായ ജെ.എസ്.ഡബ്ല്യു ആണ് തിങ്കളാഴ്ച വൈകുന്നേരമുണ്ടായ അപകടവിവരം പുറത്തുവിട്ടത്.

തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഭൂമിക്കടിയിൽ റോഡ് ഹെഡർ യന്ത്രം ഉപയോഗിച്ച് പത്ത് തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് മിഥെയ്ൻ വാതകം വൻതോതിൽ പുറത്തേക്ക് പ്രവഹിക്കുകയും സ്ഫോടനം ഉണ്ടാവുകയുമായിരുന്നു. എട്ട് തൊഴിലാളികൾ സ്വന്തം നിലയിൽ രക്ഷപ്പെട്ടെങ്കിലും രണ്ട് പേരെ കാണാതായി. തുടർന്ന് ഏഴ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് അനുശോചനം അറിയിച്ചു. അതീവ ദുഃഖത്തോടെയാണ് വാർത്ത കേട്ടതെന്ന് പ്രസിഡന്റ് കരോൾ നവ്‌റോക്കി പ്രതികരിച്ചു. പോളണ്ടിലെ ഖനികളിൽ ഈ വർഷം നടക്കുന്ന പതിനഞ്ചാമത്തെ മരണമാണിതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മിഥെയ്ൻ വാതക ഭീഷണി ഏറ്റവും കൂടുതലുള്ള ഖനികളിലൊന്നാണ് പ്നിയോവെക്.

Summary

Two miners were killed following a methane outburst and rock explosion at the Pniowek coal mine in southern Poland. Out of the ten workers underground at the time of the incident, eight managed to evacuate safely, while two were trapped and later found dead after a seven-hour rescue operation.

Related Stories

No stories found.
Times Kerala
timeskerala.com