
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. അപകടത്തിൽ കോളേജ് വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. തയ്യബ അബ്ബാസ് (19), ഉജാല (17) എന്നിവരാണ് മരണപ്പെട്ടത്. അഹമ്മദ്പൂർ ഈസ്റ്റിൽ ഉണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ട്.
കോളേജ് വാനിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.ലിയാഖത്ത്പൂരിൽ മൂന്ന് കോളേജുകളിലെ വിദ്യാർഥികളെ കോളേജിൽ നിന്നും വീടുകളിലേക്ക് തിരികയെത്തിക്കുമ്പോഴാണ് അപകടമുണ്ടായത്.
വിവരത്തെ തുടർന്ന് രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മുൾട്ടാനിലെ നിഷ്താർ ആശുപത്രിയിലെ ബേൺ യൂണിറ്റിൽ പ്രവേശിപ്പിച്ച നാല് വിദ്യാർഥിളുടെ നില ഗുരുതരമാണ്.സംഭവത്തിൽ ഭീകരവാദ വിരുദ്ധ നിയമത്തിലെ (എടിഎ) സെക്ഷൻ 7 പ്രകാരം സദ്ദാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.