
ബീജിംഗ്: ചൈനീസ് ആകാശത്ത് രണ്ട് പറക്കുന്ന കാറുകൾ കൂട്ടിയിടിച്ചതായി റിപ്പോർട്ട്(flying cars collide). അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങളും ഫോർമേഷൻ ഫ്ലൈയിംഗ് പ്രവർത്തനം നടത്തുന്നതിനിടെ സ്ഥലക്കുറവ് മൂലം കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം.
കൂട്ടിയിടിയെ തുടർന്ന് ഒരു വാഹനത്തിന് തീപിടിച്ചു. തീപിടിച്ച വാഹനത്തിന്റെ ഫ്യൂസ്ലേജിന് കേടുപാടുകൾ സംഭവിച്ചതായി അപകടത്തെ തുടർന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.