
ഓസ്ട്രേലിയ: വിക്ടോറിയ സംസ്ഥാനത്ത് 2 ഓസ്‌ട്രേലിയൻ പോലീസ് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചു(Victoria clash). ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റതായാണ് വിവരം. വിക്ടോറിയയിലെ ഒരു പർവതത്തിന്റെ അടിവാരത്തുള്ള പോരെപുങ്കയിലാണ് ഏറ്റുമുട്ടൽ നടന്നത്.
ലൈംഗിക പീഡന ആരോപണങ്ങൾക്കുള്ള വാറണ്ട് നടപ്പിലാക്കാൻ പോലീസ് സ്ഥലത്ത് എത്തവെയാണ് സംഭവം നടന്നത്. അതേസമയം, സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രദേശം ഒഴിവാക്കാൻ പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.