
കാലിഫോർണിയ: മധ്യ കാലിഫോർണിയ തീരത്ത് തകർന്നു വീണ സ്വകാര്യ ഇരട്ട എഞ്ചിൻ വിമാനത്തിലുണ്ടായിരുന്ന 3 പേർക്കായി തിരച്ചിൽ പുരോഗമിക്കുന്നു(plane crashes). സാൻ കാർലോസ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബീച്ച് 95-B55 ബാരൺ എന്ന ചെറിയ വിമാനമാണ് തകർന്നു വീണത്.
ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10:11 ന് പറന്നുയർന്ന വിമാനത്തിൽ നിന്ന് രാത്രി 10:37 ഓടെ റഡാർ അലർട്ട് ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പസഫിക് ഗ്രോവിന്റെ തീരത്തിനടുത്തു നിന്നും വിമാനം കണ്ടെത്തി. എന്നാൽ വിമാനയാത്രികരെ കാണാതായിരുന്നു. യുഎസ് കോസ്റ്റ് ഗാർഡും കാലിഫോർണിയയിലെ ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ വകുപ്പും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.