ഒനാഗാവ : ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് വിവിധ ഇടങ്ങളിലായി രണ്ടു ഭൂചലനങ്ങൾ അനുഭവപ്പെട്ടു(earthquakes). ഒനാഗാവ ചോയിൽ റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ടോക്കിയോയിൽ നിന്ന് 235 മൈൽ വടക്കുകിഴക്കായിട്ടാണ് ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. എന്നാൽ, ടോമിയോകയിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഏകദേശം 140,000 പേർ തിങ്ങി പാർക്കുന്നയിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാൽ, രണ്ട് ഭൂചലനങ്ങളിലുമായി നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പുകളോ റിപ്പോർട്ടുചെയ്തിട്ടില്ല.