തുർക്കി ഭൂചലനം: ഒരാൾ കൊല്ലപ്പെട്ടു; 16 കെട്ടിടങ്ങൾ തകർന്നു; വിവരം സ്ഥിരീകരിച്ച് തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ | Turkey earthquake

വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ബാലികേസിർ പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം രാത്രി ഭൂചലനം അനുഭവപ്പെട്ടത്.
തുർക്കി ഭൂചലനം: ഒരാൾ കൊല്ലപ്പെട്ടു; 16 കെട്ടിടങ്ങൾ തകർന്നു; വിവരം സ്ഥിരീകരിച്ച് തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ |  Turkey earthquake
Published on

ഇസ്താംബൂൾ: തുർക്കിയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു(Turkey earthquake) . 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂചലനത്തെ തുടർന്ന് 2 പള്ളി മിനാരങ്ങൾ ഉൾപ്പടെ 16 കെട്ടിടങ്ങൾ തകർന്നതായും ആഭ്യന്തര മന്ത്രി അലി യെർലികായ സ്ഥിരീകരിച്ചു.

വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ബാലികേസിർ പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം രാത്രി ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾ തകർന്നിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ പെട്ടവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു

Related Stories

No stories found.
Times Kerala
timeskerala.com