
ഇസ്താംബൂൾ: ജനകീയ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ സ്വീഡനിൽനിന്നുള്ള മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് തുർക്കിയ. ഡാജെൻസ് ഇ.ടി.സി എന്ന പത്രത്തിന്റെ ലേഖകൻ ജോകിം മെദിനെയാണ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച ഇസ്താംബൂൾ വിമാനത്താവളത്തിൽ ഇറങ്ങിയഉടനെയാണ് കസ്റ്റഡിയിലെടുത്തത്. ഭീകരവാദ സംഘടനകളിൽ അംഗത്വം, പ്രസിഡന്റിനെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പ്രസിഡന്റിന്റെ കമ്യൂണിക്കേഷൻസ് വകുപ്പ് അറിയിച്ചു.