ടോക്കിയോ : റഷ്യൻ തീരത്ത് ഉണ്ടായ വൻ ഭൂകമ്പത്തെത്തുടർന്ന് നിരവധി രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച പുലർച്ചെ റഷ്യയുടെ വിദൂര കിഴക്കൻ കാംചത്ക മേഖലയിൽ 4 മീറ്റർ (13 അടി) വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നു. (Tsunami-wrecked Fukushima nuclear plant)
ജപ്പാൻ, അമേരിക്ക, റഷ്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ഇക്വഡോർ, കോസ്റ്റാറിക്ക, നിരവധി പസഫിക് ദ്വീപ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. ഹോണോലുലുവിൽ സുനാമി മുന്നറിയിപ്പ് മുഴങ്ങി. ആളുകളെ ഉയർന്ന പ്രദേശത്തേക്ക് മാറ്റി. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു.
ചില തീരപ്രദേശങ്ങളിൽ 3 മീറ്റർ (9.8 അടി) വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് ജാപ്പനീസ് അധികൃതർ പറഞ്ഞു. സുനാമി മുന്നറിയിപ്പ് നൽകിയിട്ടുള്ള പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ നേരത്തെ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു.