വാഷിംഗ്ടൺ : ബുധനാഴ്ച ഹവായിയിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചെങ്കിലും, വലിയ തോതിൽ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം (PTWC) അറിയിച്ചു. ഹവായിയിലെ ഒഴിപ്പിച്ച പ്രദേശങ്ങളിലേക്ക് സുരക്ഷിതമായി മടങ്ങാവുന്നതാണ്.(Tsunami warning )
റഷ്യയിലുണ്ടായ 8.8 തീവ്രതയുള്ള ഭൂകമ്പത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ജപ്പാൻ സുനാമിക്കായി തയ്യാറെടുക്കുന്നതിനിടെ ഒരാൾ മരിച്ചു. ജപ്പാനിൽ 1.3 മീറ്റർ ഉയരമുള്ള സുനാമി തിരമാലകൾ തീരത്ത് ആഞ്ഞടിച്ചെങ്കിലും, തിരമാലകൾ “തുടക്കത്തിൽ ഭയപ്പെട്ടതിനേക്കാൾ ദുർബലമായിരുന്നു” എന്ന് റിപ്പോർട്ട് ചെയ്തു.