
ഹോക്കൈഡോ: റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ സുനാമി ആഞ്ഞടിച്ചതിനെ തുടർന്ന് ഇന്തോനേഷ്യയും ഫിലിപ്പീൻസും സുനാമി മുന്നറിയിപ്പുകൾ നൽകി. ജപ്പാനിലെ ഹൊക്കൈഡോയുടെ കിഴക്കൻ തീരങ്ങളിലാണ് ആദ്യം സുനാമി തിരമാലകൾ എത്തിയതെന്നാണ് വിവരം(Tsunami). ഇവിടെ ഏകദേശം 30 സെന്റീമീറ്റർ ഉയരത്തിലാണ് ആദ്യത്തെ സുനാമി തിരമാല എത്തിയത്. ഷ്യയുടെ കുറിൽ ദ്വീപുകളിലെ പ്രധാന ജനവാസ കേന്ദ്രമായ സെവേറോ-കുറിൽസ്കിന്റെ തീരപ്രദേശത്തും സുനാമി തിരമാലകൾ എത്തി. അതേസമയം; റഷ്യയിലെ കംചത്ക ഉപദ്വീപിൽ ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്. ഇതേ തുടർന്ന് പ്രദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായത്.
ചിലി, കോസ്റ്റാറിക്ക, ഫ്രഞ്ച് പോളിനേഷ്യ, ഗുവാം, ഹവായ്, ജപ്പാൻ, ജാർവിസ് ദ്വീപ്, ജോൺസ്റ്റൺ അറ്റോൾ, കിരിബതി, മിഡ്‌വേ ദ്വീപ്, പാൽമിറ ദ്വീപ്, പെറു, സമോവ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിൽ 1 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
അന്റാർട്ടിക്ക, ഓസ്ട്രേലിയ, ചുക്ക്, കൊളംബിയ, കുക്ക് ദ്വീപുകൾ, എൽ സാൽവഡോർ, ഫിജി, ഗ്വാട്ടിമാല, ഹൗലാൻഡ് ആൻഡ് ബേക്കർ ദ്വീപുകൾ, ഇന്തോനേഷ്യ, കെർമാഡെക് ദ്വീപുകൾ, കോസ്രേ, മാർഷൽ ദ്വീപുകൾ, മെക്സിക്കോ, നൗറു,ന്യൂ കാലിഡോണിയ, ന്യൂസിലാന്റ്, നിക്കരാഗ്വ, നിയു, വടക്കൻ മരിയാന ദ്വീപുകൾ, പലാവു, പനാമ, പാപുവ ന്യൂ ഗിനിയ, ഫിലിപ്പീൻസ്, പിറ്റ്കെയ്ൻ ദ്വീപുകൾ, പോൺപേയ്, തായ്‌വാൻ, ടോകെലാവ്, ടോംഗ,തുവാലു, വാനുവാട്ടു, വേക്ക് ഐലൻഡ്, വാലിസും ഫ്യൂച്ചുനയും, അമേരിക്കൻ സമോവ, യാപ്പ് എന്നിവിടങ്ങളിൽ 0.3 മുതൽ 1 മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.