യുഎസ് സ്വപ്നം തല്ലിത്തകർത്തത് ട്രംപ് നയം; 2 കോടി രൂപ വായ്പ എടുത്ത് ഇന്ത്യൻ കുടുംബം, പക്ഷെ ജോലിയില്ല | US

രണ്ട് മക്കളെയും അമേരിക്കയിലേക്ക് അയയ്ക്കാൻ തന്‍റെ അടുത്ത സുഹൃത്ത് വൻ തുക വായ്പയെടുത്തതായി അദ്ദേഹം എഴുതുന്നു.
US NEW POLICY
TIMES KERALA
Updated on

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നയം ഇന്ത്യക്കാരടക്കമുള്ള പതിനായിരക്കണക്കിന് ആളുകളുടെ യുഎസ് സ്വപ്നമാണ് തല്ലിത്തകർത്തത്. വിദ്യാഭ്യാസത്തിനും ഉയർന്ന ശമ്പളമുള്ള ജോലിക്കുമായി യുഎസിലേക്കുള്ള വിസ കാത്ത് നിന്ന് പതിനായിരങ്ങൾ ഇതോടെ വലിയ പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അത്തരമൊരു ഇന്ത്യൻ കുടുംബം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ആദിത്യ എന്നയാൾ റെഡ്ഡിറ്റിലെഴുതി. (US)

രണ്ട് മക്കളെയും അമേരിക്കയിലേക്ക് അയയ്ക്കാൻ തന്‍റെ അടുത്ത സുഹൃത്ത് വൻ തുക വായ്പയെടുത്തതായി അദ്ദേഹം എഴുതുന്നു. മക്കളുടെ ആഗ്രഹം സാധിക്കാൻ, അവരെ യുഎസിലേക്ക് അയക്കാൻ രണ്ട് കോടി രൂപ വായ്പ എടുത്ത പിതാവ് പക്ഷേ. ഇന്ന് വലിയൊരു പ്രതിസന്ധി നേരിടുന്നെന്ന് സമൂഹ മാധ്യമ കുറിപ്പ്. മകൾക്ക് വേണ്ടി രണ്ട് കോടി രുപയുടെ വായ്പ എടുത്തതിന് പിന്നാലെ യുഎസിലെ എച്ച് 1 ബി വിസാ നിയമങ്ങൾ ട്രംപ് സർക്കാർ‍ കർശനമാക്കി. ഇതോടെ യുഎസ് ബിരുദത്തിനായി വൻ തുക നിക്ഷേപിച്ച ഇ ഇവർ ഇപ്പോൾ അമേരിക്കയിൽ ജോലി കണ്ടെത്താൻ പാടുപെടുന്നുവെന്ന് കുറിപ്പിൽ പറയുന്നു. ഏറെ പണം ചെലവഴിച്ച് ബിരുദാനന്തര ബിരുദങ്ങൾ നേടിയ ശേഷം, അദ്ദേഹത്തിന്‍റെ രണ്ട് കുട്ടികളും യുഎസിൽ ജോലി നേടാൻ പാടുപെട്ടു. അതേസമയം, വലിയ സാമ്പത്തിക ശേഷിയില്ലാത്ത ഇന്ത്യയിലുള്ള അവരുടെ പിതാവ് യുഎസിൽ താമസിക്കുന്നതിനായി തന്‍റെ ഫ്ലാറ്റ് പോലും വിൽക്കാൻ തയ്യാറായിരുന്നെന്നും കുറിപ്പിൽ പറയുന്നു

യുഎസിലെ മക്കളുടെ വിദ്യാഭ്യാസം പൂർത്തിയാകുമ്പോഴേക്കും പിതാവിന് 1.5 കോടി രൂപ വായ്പയുണ്ടായിരുന്നു. സാധാരണഗതിയിൽ, ബിരുദം നേടിയ ശേഷം ഒരാൾക്ക് H-1B വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്നത് തുടരാൻ ആഗ്രഹമുണ്ടാകും . എന്നാൽ ഡൊണാൾഡ് ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നടപടികൾ H-1B വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കി. ഇതോടെ വിദ്യാഭ്യാസം പൂർത്തിയായെങ്കിലും രണ്ട് പേർക്കും ജോലികളൊന്നും ലഭിച്ചില്ല. അതേസമയം നാട്ടിലെ ഓരോ വസ്തുക്കൾ വിറ്റും പണയം വച്ചും അവരുടെ അച്ഛൻ യുഎസിലേക്ക് പണം അയച്ചുകൊണ്ടിരുന്നു. മക്കൾ പാർടൈം ജോലികൾ ചെയ്യുന്നുണ്ടെങ്കിലും അവർത്ത് പോക്കറ്റ് മണിയായി അദ്ദേഹം ഒരോ മാസവും ഒരു ലക്ഷം രൂപ വച്ച് അയച്ചിരുന്നു. എന്നാൽ ട്രംപ് രണ്ടാമതും അധികാരമേറ്റതിന് പിന്നാലെ പാർടൈം ജോലി ഉപേക്ഷിക്കാൻ അദ്ദേഹം പ്രേരിപ്പിച്ചു. പിന്നാലെ എല്ലാ മാസവും രണ്ട് ലക്ഷം രൂപവച്ച് അദ്ദേഹം അയച്ച് കൊടുത്തുകൊണ്ടിരുന്നു.

പക്ഷേ, വരുമാനത്തെക്കാൾ കൂടുതൽ ചെലവ് വന്നതോടെ മക്കൾക്ക് പണം അയക്കുന്നതിനായി അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റ് വിൽക്കാൻ തയ്യാറായി. ഇതിനിടെ അദ്ദേഹത്തിന്‍റെ ബിസിനസും തളർന്നു തുടങ്ങി. ഒടുവിൽ അദ്ദേഹത്തിന്‍റെ മൂത്ത മകന് യുഎസിൽ ജോലി ലഭിച്ചു. അവന് എച്ച് 1 ബി വിസ ലഭിച്ചു. പക്ഷേ, ശമ്പളം ഉയർന്നതല്ല. എങ്കിലും അച്ഛനോട് പണം ആവശ്യപെടാതിരിക്കാൻ കഴിയുമെന്നും കുറിപ്പിൽ പറയുന്നു. ഇത് ഭയാനകമായ ഒരു സാഹചര്യമാണെന്ന് ആദിത്യ കുറിപ്പിൽ പറയുന്നു.

സമാനമായ സാഹചര്യത്തിലൂടെ പതിനായിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളും കുടുംബങ്ങളും കടന്ന് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിലേക്ക് പോകാനുള്ള ആഗ്രഹം ഉണ്ടെങ്കിലും അതിനുള്ള സാമ്പത്തിക സാഹചര്യമില്ലെങ്കിൽ പദ്ധതി ഒന്നു കൂടി പുനപരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം കേസുകളിൽ അന്തിമ വിധിക്ക് മുമ്പ് അനുകമ്പയോടെ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറിപ്പിനൊപ്പം അദ്ദേഹം രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ ഐഎസ് ഏജന്‍റുമാർ ഒരു ഇന്ത്യൻ റെസ്റ്റോറന്‍റിൽ നിന്നും അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന ചിത്രവും പങ്കുവച്ചു.

Related Stories

No stories found.
Times Kerala
timeskerala.com