
വാഷിംഗ്ടൺ: ഉന്നതതല ടെക് സിഇഒമാർക്ക് വ്യാഴാഴ്ച രാത്രി വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അത്താഴവിരുന്ന് ഒരുക്കും(dinner party). വാഷിംഗ്ടണിലെ റോസ് ഗാർഡനിലാണ് അത്താഴ വിരുന്ന് നടക്കുക. പ്രഥമ വനിത മെലാനിയ ട്രംപാണ് ഇതിന് നേതൃത്വം നൽകുന്നതെന്നാണ് വിവരം.
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ആപ്പിൾ സിഇഒ ടിം കുക്ക്, മെറ്റ സിഇഒ മാർക്ക് സക്കർബർഗ് എന്നിവർ ഉൾപ്പടെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെക് സ്ഥാപനങ്ങളിൽ നിന്നുള്ള എക്സിക്യൂട്ടീവുകളും അതിഥി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം ടെസ്‌ലയുടെ ഉടമസ്ഥനും ട്രംപിന്റെ അടുത്ത സുഹൃത്തുമായിരുന്ന എലോൺ മസ്‌കിനെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടില്ല.