

ബീജിംഗ്: ഇറാനുമായി ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക നികുതി ചൈനയുമായുള്ള നയതന്ത്ര ബന്ധത്തെ ഉലയ്ക്കുന്നു (USA-China Trade War). ഇറാനിലെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയെ ലക്ഷ്യം വെച്ചുള്ളതാണ് ഈ നീക്കമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇത് നടപ്പിലായാൽ യുഎസിലേക്കുള്ള ചൈനീസ് കയറ്റുമതിയുടെ നികുതി നിരക്ക് റെക്കോർഡ് ഉയരത്തിലെത്തും.
ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനികൾക്കെതിരെ യുഎസ് നേരത്തെയും നടപടികൾ എടുത്തിരുന്നു. പുതിയ പ്രഖ്യാപനം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ സാമ്പത്തിക നയങ്ങൾക്കും ആഗോള പ്രതിച്ഛായയ്ക്കും വെല്ലുവിളിയാണ്. എന്നാൽ, ചൈനയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായി തിരിച്ചടിക്കുമെന്ന് ബീജിംഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏപ്രിലിൽ നടക്കാനിരിക്കുന്ന ട്രംപിന്റെ ചൈനീസ് സന്ദർശനത്തിന് മുൻപ് രൂപപ്പെട്ട ഈ പ്രതിസന്ധി ലോക വിപണിയെയും ആശങ്കയിലാക്കുന്നു.
Donald Trump's threat to impose a 25% tariff on Iran's trade partners is set to trigger a fresh conflict with China, potentially raising import duties to over 70%. This move challenges President Xi Jinping's resolve to protect China's commercial interests and threatens the fragile trade peace established last October. While experts question the feasibility of such extreme tariffs, the escalation comes just months before Trump's scheduled visit to Beijing in April.