വാഷിങ്ടൺ : ഹമാസിന് അന്ത്യശാസനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ സമയം ഞായറാഴ്ച വൈകിട്ട് ആറുമണിക്കുള്ളില്‍ ഹമാസ്, ഇസ്രയേലുമായുള്ള സമാധാനകരാറില്‍ എത്തിച്ചേരണമെന്നും അല്ലാത്തപക്ഷം ഗുരുതരപ്രത്യാഘാതങ്ങളുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.ഇത് ഹമാസിനുള്ള അവസാന അവസരമാണെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഹമാസ് ഗസ്സ വിട്ടുപോകണമെന്ന് ഉള്‍പ്പെടെയുള്ള 20ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ സമാധാന കരാര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ച പശ്ചാത്തലത്തിലാണ് വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഹമാസിന് മേല്‍ ട്രംപ് കടുത്ത സമ്മര്‍ദം ചെലുത്തുന്നത്.
ഹമാസ് ഇത് അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിരപരാധികളായ പലസ്തീനികള്‍ ഗസ്സയുടെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും കനത്ത ആക്രമണം തന്നെ നടത്തും.ഒന്നല്ലെങ്കില്‍ മറ്റൊരു മാര്‍ഗത്തിലൂടെ ഞങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ സമാധാനം സ്ഥാപിക്കും. അക്രമവും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കും.
ബന്ദികളെ മുഴുവന്‍ മോചിപ്പിക്കൂ, എല്ലാവരെയും. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കൂ. ഇപ്പോള്‍തന്നെ. വാഷിങ്ടണ്‍ ഡിസി സമയം വൈകിട്ട് ആറുമണിക്കുള്ളില്‍ ഹമാസ് കരാറില്‍ എത്തിച്ചേര്‍ന്നിരിക്കണം. അവസാന അവസരമായ ഇത് പ്രയോജനപ്പെടുത്താത്തപക്ഷം ആരും ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നരകം ഹമാസിന് നേര്‍ക്ക് പൊട്ടിപ്പുറപ്പെടുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ വ്യക്തമാക്കി.