
ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്(Trump-Shehbaz Sharif meet). സെപ്റ്റംബർ 25 നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം.
യുഎൻ ജനറൽ അസംബ്ലിയോടനുബന്ധിച്ചാണ് കൂടികാഴ്ച. അതേസമയം കൂടിക്കാഴ്ചയിൽ പാകിസ്ഥാനിലെ വെള്ളപ്പൊക്കം മുതൽ ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ വരെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.
എന്നാൽ കൂടിക്കാഴ്ച സംബന്ധിച്ച് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസോ വാഷിംഗ്ടണിലെ പാകിസ്ഥാൻ എംബസിയോ വിവരം സ്ഥിരീകരിച്ചിട്ടില്ല.