വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ നീക്കം രാഷ്ട്രീയരംഗത്തെ വൻ വഴിത്തിരിവായി കണക്കാക്കപ്പെടുന്നു. കൂടിക്കാഴ്ച സംബന്ധിച്ച വാർത്ത വൈറ്റ് ഹൗസും സ്ഥിരീകരിച്ചിട്ടുണ്ട്.(Trump says he will meet with New York Mayor Zohran Mamdani)
ഞായറാഴ്ചയാണ് ട്രംപ് കൂടിക്കാഴ്ചയെക്കുറിച്ച് പരസ്യമായി പ്രസ്താവന നടത്തിയത്. ചർച്ചയ്ക്കായി മംദാനി വാഷിംഗ്ടൺ ഡി.സി.യിൽ എത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ കൂടിക്കാഴ്ചയുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
"ന്യൂയോർക്കിനായുള്ള എല്ലാ കാര്യങ്ങളും നടക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ന്യൂയോർക്ക് മേയർക്ക് ഞങ്ങളുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യമുണ്ടെന്ന് ഞാൻ പറയും. ഞങ്ങൾ തീർച്ചയായും ഒരു പരിഹാരം കണ്ടെത്തും. ന്യൂയോർക്കിന് എല്ലാം നല്ലതായി ഭവിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," ട്രംപ് ഞായറാഴ്ച നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ കൂടിക്കാഴ്ച, പ്രസിഡന്റും ന്യൂയോർക്ക് നഗരസഭയും തമ്മിലുള്ള ബന്ധത്തിൽ ഒരു വലിയ മാറ്റത്തിന് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.