
റിയാദ്: ഔദ്യോഗിക വിദേശയാത്രയ്ക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച സൗദി അറേബ്യയിലെത്തി. ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് ട്രംപിന്റെ സൗദി സന്ദർശനം.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അദ്ദേഹത്തെ സ്വീകരിച്ചു. അമേരിക്കയും സൗദിയും 14,200 കോടി ഡോളറിന്റെ വന്‍ ആയുധ കരാറില്‍ ഒപ്പിട്ടു. സാമ്പത്തിക, നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനം.
വരും ദിവസങ്ങളില്‍ യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. റിയാദില്‍ അമേരിക്ക, ജിസിസി ഉച്ചകോടിയിലും പങ്കെടുക്കും.അമേരിക്കയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംബന്ധിയായ സൈറ്റുകളില്‍ സൗദി കമ്പനി 2,000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.