

ഫ്ലോറിഡ: ഇറാൻ തങ്ങളുടെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ വീണ്ടും സജീവമാക്കിയാൽ രാജ്യത്തിന് നേരെ മറ്റൊരു വലിയ ആക്രമണം കൂടി നടത്താൻ അമേരിക്ക മടിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി (Trump Netanyahu Meeting). ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാൻ പുതിയ സൈറ്റുകളിൽ ആയുധങ്ങൾ നിർമ്മിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അവർ എന്താണ് ചെയ്യുന്നതെന്ന് തങ്ങൾക്ക് കൃത്യമായി അറിയാമെന്നും, ആണവായുധങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചാൽ ഇറാനെ അടിച്ചമർത്തുമെന്നും ട്രംപ് പറഞ്ഞു. നേരത്തെ നടത്തിയ ആക്രമണത്തിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്ത കാര്യം സൂചിപ്പിച്ച അദ്ദേഹം, യുഎസ് ബോംബറുകളുടെ ഇന്ധനം വെറുതെ കളയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ആവശ്യമെങ്കിൽ തിരിച്ചടിക്കുമെന്നും വ്യക്തമാക്കി.
ഹമാസിനും ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകി. ഒക്ടോബറിൽ ഉണ്ടാക്കിയ കരാർ പ്രകാരം ഹമാസ് എത്രയും വേഗം ആയുധം വെച്ച് കീഴടങ്ങണം. അല്ലാത്തപക്ഷം അവർ വലിയ വില നൽകേണ്ടി വരുമെന്നും "നരകതുല്യമായ പ്രത്യാഘാതം" നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ സമാധാന കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കണമെന്നും അവിടെ അന്താരാഷ്ട്ര സമാധാന സേനയെ വിന്യസിക്കണമെന്നും ട്രംപ് നിർദ്ദേശിച്ചു. കൂടിക്കാഴ്ചയ്ക്കിടെ നെതന്യാഹു ട്രംപിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഇസ്രായേൽ പ്രൈസ് ഫോർ പീസ്' പ്രഖ്യാപിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ വിദേശ പൗരനാണ് ഡൊണാൾഡ് ട്രംപ്.
US President Donald Trump issued a stern warning to Iran, stating that the US would launch another major strike if Tehran resumes its ballistic missile or nuclear weapons programs. During a meeting with Israeli PM Benjamin Netanyahu at Mar-a-Lago, Trump also warned Hamas of "hell to pay" if the group fails to disarm according to the ceasefire deal. Netanyahu announced that Trump would be awarded the "Israel Prize for Peace," marking the first time in 80 years the honor will be conferred upon a non-Israeli citizen.