യുഎസ്: പക്ഷികൾക്കും ചുങ്കം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവാദത്തിൽ. പെന്‍ഗ്വിനുകളും സീലുകളും തിങ്ങിപ്പാര്‍ക്കുന്ന അന്റാര്‍ട്ടിക്കയിലെ രണ്ട് ദ്വീപുകളെ ട്രംപ് പുതിയ താരിഫ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്യായമായ വ്യാപാര തടസ്സങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പ്രതികാരമായി ട്രംപ് ബുധനാഴ്ച ഇറക്കുമതിക്ക് പുതിയ താരിഫ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. നോര്‍വീജിയന്‍ ദ്വീപസമൂഹമായ സ്വാല്‍ബാര്‍ഡ്, ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍, ബ്രിട്ടീഷ് ഇന്ത്യന്‍ മഹാസമുദ്ര പ്രദേശം എന്നിവയ്ക്ക് പുറമേ, മറ്റ് ചില ഓസ്ട്രേലിയന്‍ പ്രദേശങ്ങളെയും പുതിയ തീരുവകള്‍ ബാധിച്ചിട്ടുണ്ട്. പെന്‍ഗ്വിനുകളുടെ ആവാസ കേന്ദ്രങ്ങളിലൊന്നായ ജനവാസമില്ലാത്ത ദ്വീപിനും 10 ശതമാനം തീരുവ ചുമത്തി ട്രംപ്.
പെന്‍ഗ്വിനുകളും പക്ഷികളും മാത്രമുള്ള ഇന്ത്യന്‍ സമുദ്രത്തിലെ മനുഷ്യവാസമില്ലാത്ത ഹേര്‍ഡ് ആന്‍ഡ് മക്ഡോണള്‍ഡ് ദ്വീപിനാണ് ട്രംപ് തീരുവ ചുമത്തിയത്. ഓസ്ട്രേലിയയുടെ എക്സ്റ്റേണല്‍ ടെറിട്ടറിയില്‍ ഉള്‍പ്പെടുന്ന പ്രദേശമായതിനാലാണ് ദ്വീപ് പട്ടികയില്‍ ഉള്‍പ്പെട്ടതെന്നാണ് വൈറ്റ് ഹൗസ് വക്താവിന്റെ വിശദീകരണ റിപ്പോര്‍ട്ട്.
വൈറ്റ് ഹൗസ് പുറത്തുവിട്ട യു.എസ് തീരുവ ചുമത്തുന്ന രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടികയിലാണ് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ഭരണത്തിന് കീഴിലുള്ള ദ്വീപിന്റെ പേരും ഉള്‍പ്പെട്ടത്. ഇതോടെ, ദ്വീപിനും തീരുവ ചുമത്തിയ ട്രംപിന്റെ പ്രഖ്യാപനത്തോടെ, 'ഭൂമിയില്‍ ആരും സുരക്ഷിതമല്ലെന്ന്' ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പ്രതികരിച്ചു.