യുഎസ്: 'ബിഗ് ബ്യൂട്ടിഫുൾ ബില്ലി'നെ വിമർശിച്ച ഇലോൺ മസ്കിന് പണി കൊടുത്ത് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നിന്നും തൻ്റെ ടെസ്‌ല കാർ ട്രംപ് ഒഴിവാക്കുന്നു. ഈ മാർച്ച് മാസത്തിൽ വാങ്ങിയ ടെസ്‌ല കാറാണ് ട്രംപ് ഒഴിവാക്കുന്നത്.
ടെസ്‌ലയുടെ ഓഹരികളിൽ 150 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിൻ്റെ തീരുമാനം. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൻ്റെ ടെസ്‌ല കാർ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
മസ്‌കിൻ്റെ ടെസ്‌ല കമ്പനി പ്രോത്സാഹിപ്പിക്കാനായി അദ്ദേഹം വാങ്ങിയ ചുവന്ന കാർ ആഴ്ചകളായി വൈറ്റ് ഹൗസിൽ പാർക്ക് ചെയ്‌തിരിക്കുകയായിരുന്നു. ഇത് വൈകാതെ വൈറ്റ് ഹൗസിൻ്റെ പാർക്കിംഗിൽ നിന്ന് ഒഴിവാക്കുമെന്നും റിപ്പോർട്ട് ഉണ്ട്.