

ഹൂസ്റ്റൺ: ക്യൂബൻ സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ പ്രഖ്യാപനങ്ങൾ നടത്തി (Cuba). വെനിസ്വേലയിൽ നിന്നുള്ള എണ്ണയോ പണമോ ഇനി ക്യൂബയിലേക്ക് എത്തില്ലെന്ന് ട്രംപ് വ്യക്തമാക്കി. വൈകുന്നതിന് മുൻപ് വാഷിംഗ്ടണുമായി ഒരു കരാറിലെത്താൻ ക്യൂബ തയ്യാറാകണമെന്നും ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെ മുന്നറിയിപ്പ് നൽകി.
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സേന പിടികൂടിയതിനെത്തുടർന്ന് ജനുവരി ആദ്യവാരം മുതൽ വെനിസ്വേലയിൽ നിന്നുള്ള എണ്ണക്കപ്പലുകൾ ക്യൂബയിലേക്ക് പോയിട്ടില്ലെന്നാണ് വിവരം. വെനിസ്വേലയുമായുള്ള എണ്ണ ഇടപാടുകൾ യുഎസ് നിയന്ത്രണത്തിലാക്കുന്നതോടെ ക്യൂബയിലെ ഇന്ധന പ്രതിസന്ധി രൂക്ഷമാകാൻ സാധ്യതയുണ്ട്. നിലവിൽ മെക്സിക്കോയിൽ നിന്നാണ് ക്യൂബയ്ക്ക് ചെറിയ തോതിലെങ്കിലും എണ്ണ ലഭിക്കുന്നത്.
എന്നാൽ ട്രംപിന്റെ ഭീഷണിയെ ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ്-കാനൽ തള്ളിക്കളഞ്ഞു. ക്യൂബ ഒരു സ്വതന്ത്ര രാഷ്ട്രമാണെന്നും ആരുടെയും നിർദ്ദേശങ്ങൾക്കനുസരിച്ചല്ല രാജ്യം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. "മാതൃരാജ്യത്തെ സംരക്ഷിക്കാൻ അവസാന തുള്ളി രക്തം വരെ ചിന്താൻ ക്യൂബ തയ്യാറാണെന്നും" അദ്ദേഹം എക്സിലൂടെ (X) പ്രതികരിച്ചു. യുഎസ് ഉപരോധം കാരണം ദീർഘകാലമായി വൈദ്യുതി തടസ്സവും ഭക്ഷണക്ഷാമവും അനുഭവിക്കുന്ന ക്യൂബൻ ജനത വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
U.S. President Donald Trump has vowed to block all Venezuelan oil and financial aid to Cuba, urging the island nation to strike a deal with Washington before it's too late. Cuban President Miguel Diaz-Canel rejected the threats, asserting Cuba's sovereignty and stating the nation is ready to defend itself to the "last drop of blood." The move intensifies pressure on Cuba, which is already struggling with severe fuel shortages, blackouts, and economic instability following recent U.S. actions in Venezuela.