ഇസ്ലാമാബാദ്: യുഎന്നിൽ ഡോണൾഡ് ട്രംപിനെ പുകഴ്ത്തി പാകിസ്താൻ പ്രസിഡന്റ് ഷഹബാസ് ഷെരീഫ്. ഇന്ത്യ - പാക്കിസ്ഥാൻ വെടിനിർത്തൽ സാധ്യമാക്കിയത് ട്രംപാണെന്നും അദ്ദേഹത്തിന്റെ ധീരമായ ഇടപെടൽ യുദ്ധം അവസാനിപ്പിച്ചുമെന്ന് ഷഹബാസ് ഷെരീഫ് യുഎന്നിൽ പ്രസ്താവന നടത്തി.
ട്രംപ് കൃത്യ സമയത്ത് ഇടപെട്ടില്ലായിരുന്നെങ്കിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധം നടന്നേനെ. സമാധാനം പുനസ്ഥാപിക്കുന്നതിൽ ട്രംപിന് നിർണായക സ്ഥാനമുണ്ടെന്നും അതിനാൽ ഞങ്ങൾ ട്രംപിനെ സമാധാന നൊബേലിന് ശുപാർശ ചെയ്യുന്നു എന്നും ഷഹബാസ് ഷരീഫ് പറഞ്ഞു.
ട്രംപിനെ നൊബേൽ സമ്മാനത്തിന് പാക്കിസ്ഥാൻ നാമനിർദേശം ചെയ്തു. ഈ പുരസ്‌കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.